മെല്‍ മക്ലാഫിലിന്റെ കണ്ണുകള്‍ മയക്കിയത് ക്രിസ് ഗെയ്‌ലിനെ മാത്രമല്ല; ബ്രാവോ അടക്കമുള്ള കരീബിയന്‍ ക്രിക്കറ്റ് താരങ്ങളെ; ടിവി ഇന്റര്‍വ്യൂവില്‍ മെലിന് ഹായ് പറയുന്ന ബ്രാവോ; വീഡിയോ കാണാം

കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂവിനിടെ ക്രിസ് ഗെയ്ല്‍, കൂടെ ഇരുന്ന് മദ്യപിക്കാന്‍ ക്ഷണിച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ പുറകെ നടന്നത് ഗെയ്ല്‍ മാത്രമായിരുന്നില്ല. വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഇഷ്ടമായിരുന്നു മെല്‍ മക്ലാഫിലിനെ. അതായത് മെലിന്റെ കണ്ണുകള്‍ ആകര്‍ഷിച്ചതും മയക്കിയതും ഗെയ്‌ലിനെ മാത്രമല്ലെന്നര്‍ത്ഥം. പക്ഷേ, കൂടെയിരുന്ന് മദ്യപിക്കാന്‍ ക്ഷണിക്കുകയും നിങ്ങളുടെ കണ്ണുകള്‍ എന്നെ മയക്കുന്നു എന്നും പറഞ്ഞ് ഗെയ്ല്‍ കുരുങ്ങിയപ്പോള്‍ ബ്രാവോ രക്ഷപ്പെട്ടു. ഗെയ്‌ലിന്റെ വിവാദം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ബ്രാവോയുടെ ഒരു പഴയ ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ എത്തിയത്.

2014 ജനുവരിയിലാണ് ബ്രാവോയുടെ ഇന്റര്‍വ്യൂ. ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ശേഷം ഇന്റര്‍വ്യൂവിനായി അടുത്തെത്തിയ റിപ്പോര്‍ട്ടറോട് സംസാരിക്കുന്നതിനിടെ മക്ലാഫിലിന്റെ പേര് അഭിമുഖത്തില്‍ ബ്രാവോ എടുത്ത് പരാമര്‍ശിച്ചു. ഒപ്പം കാമറയിലേക്ക് നോക്കി മെലിനോട് ഒരു ഹായ് പറയാനും ബ്രാവോ മറന്നില്ല. മെല്‍ നല്ല സുന്ദരിയാണെന്നും ബ്രാവോ പ്രത്യേകം പറഞ്ഞു.

ഞങ്ങളുടെ കമന്റേറ്ററോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മെലിനോട് മാത്രമാണ് എനിക്ക് ഹലോ പറയാനുള്ളതെന്നും ഒരിക്കല്‍ സിഡ്‌നിയില്‍ വച്ച് മെലിനെ കാണാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും മെല്‍ ഇപ്പോഴും കാണാന്‍ നല്ല സുന്ദരിയാണെന്നും ബ്രാവോ പറഞ്ഞു. സ്റ്റുഡിയോയിലെ കാമറ മെലിനു നേര്‍ക്ക് തിരിച്ചപ്പോള്‍ ആകെ തരിച്ചിരിക്കുന്ന മെലിനെയാണ് കണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here