ട്വിറ്ററില്‍ ചുരുക്കിയെഴുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ സങ്കടപ്പെടേണ്ട; ക്യാരക്ടര്‍ ലിമിറ്റ് പതിനായിരമാക്കുന്നു; പറയാനുള്ളതെല്ലാം ഇനി ട്വീറ്റ് ചെയ്യാം

ചുരുക്കിയെഴുതി ആശയപ്രകാശനം നടത്തുന്ന ട്വീറ്റുകളും വികസിക്കുന്നു. നിലവില്‍ 140 അക്ഷരങ്ങളില്‍ പറയേണ്ട കാര്യങ്ങളെല്ലാം ഒതുക്കേണ്ട ട്വീറ്റുകള്‍ പതിനായിരം അക്ഷരങ്ങളിലേക്കു വികസിക്കുന്നു. ആയിരം വാക്കുകള്‍ വരെ ട്വീറ്റ് ചെയ്യാവുന്ന നിലയിലാണ് ട്വിറ്റര്‍ മാറ്റം വരുത്തുന്നത്.

ഈ വര്‍ഷം തന്നെ ട്വീറ്റുകളിലെ ക്യാരക്ടര്‍ ലിമിറ്റ് കൂട്ടുമെന്നാണ് സൂചന. എന്നാല്‍ എന്നായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞവാക്കുകളില്‍ ആശയപ്രകാശനം സാധ്യമാകാതെ വരുമ്പോള്‍ കൂടുതല്‍ വാക്കുകളുള്ള പരാമര്‍ശങ്ങള്‍ ഫോട്ടോഷോപ്പില്‍ തയാറാക്കിയും സ്‌ക്രീന്‍ഷോട്ടായും പോസ്റ്റ് ചെയ്യുന്നതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് 140 അക്ഷരങ്ങളെന്ന നിയന്ത്രണം നീക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.


അടുത്തകാലത്തായി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കു നിരവധി മാറ്റങ്ങളാണ് ലഭിച്ചത്. മൊമെന്റ്‌സ് ഫീച്ചര്‍, വോട്ടെടുപ്പുകള്‍, ഫേവറിറ്റ് ഐക്കണ്‍, ലൈക്ക് എന്നിവ പല ഉപയോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് ട്വിറ്ററിന്റെ വരുമാനം കുറഞ്ഞിരുന്നു. ട്വിറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഉപയോക്താക്കളാണ് ഇക്കഴിഞ്ഞവര്‍ഷം മൈക്രോബ്ലോഗിംഗ് സൈറ്റിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here