മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതെന്ന് പഠനം

മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പുതിയ പഠനം. ന്യൂയോര്‍ക്കിലെ ലങ്കോണ്‍ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ഹാര്‍മണി റെയ്‌നോള്‍ഡ്‌സ് 20 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വൈദ്യശാസ്ത്രത്തില്‍ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നു പേരിട്ട് വിളിക്കുന്ന ഈ മിനി ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളില്‍ കൂടി വരുന്നതിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പഠനം നടത്തിയത്. എന്നാല്‍, മിനി ഹാര്‍ട്ട് അറ്റാക്ക് രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതവുമായി ബന്ധപ്പെടുന്നുമില്ല.

2012-ല്‍ മാത്രം അമേരിക്കയില്‍ 6,230 സ്ത്രീകളെയാണ് ബ്രോക്കണ്‍ ഹാര്‍ട് സിന്‍ഡ്രോമിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ വളരെ പെട്ടെന്നു തന്നെ ഇവര്‍ ആശുപത്രി വിടുകയും ചെയ്യുന്നു. എന്നാല്‍, ഹൃദയത്തിന് ഇത് ഭാവിയില്‍ വിനാശം ഉണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മിക്ക സ്ത്രീകളിലും ഈ പ്രശ്‌നത്തിന് കാരണമായി കണ്ടെത്തിയത് ദുര്‍ബലമായ പാരാസിംപതറ്റിക് നെര്‍വസ് സിസ്റ്റം ആണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്വസന പ്രക്രിയകള്‍ ഉപയോഗിക്കാം എന്ന നിഗമനത്തില്‍ പഠനം എത്തി.

60 വയസ്സിനു മുകളില്‍ പ്രായമാകുമ്പോഴാണ് പ്രധാനമായും ഈ സിന്‍ഡ്രോം കാണപ്പെടുന്നത്. സ്‌നേഹിക്കപ്പെടുന്ന ഒരാളുടെ മരണം ഇതിനു ഒരു മൂല കാരണമാകുന്നുണ്ട്. കരണം ഇത് ഇവരെ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലും ദുഃഖത്തിലും കൊണ്ടെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News