സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പ്; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആലപ്പുഴ ഡിഎംഒ

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എച്ച്‌ഐവി പിടിപെട്ടു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആലപ്പുഴ ഡിഎംഒ. ചില രോഗികളെ പരിശോധിക്കുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താറുണ്ട്. ഇതു മാത്രമാണ് ജനറല്‍ ആശുപത്രിയില്‍ നടന്നതെന്ന് ഡോ. വസന്തദാസ് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാരടക്കം പതിമൂന്ന് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ എച്ച്‌ഐവി പ്രതിരോധ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരക്ഷാവസ്ത്രങ്ങള്‍ ധരിക്കാനാവാതെ അപകടത്തില്‍ പെട്ടെത്തിയ രോഗിക്ക് ചികിത്സ നല്‍കിയവരാണ് പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here