ധീരജവാന്‍ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം; ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പത്താന്‍കോട്ടില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിരഞ്ജന്റെ വിധവ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഗവണ്‍മെന്റ് ഐടിഐയ്ക്ക് നിരഞ്ജന്റെ പേരു നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിനെ ന്യായീകരിക്കാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശനു നിയമോപദേശം നല്‍കിയതും ജാമ്യം എടുക്കാന്‍ പോയതും യുഡിഎഫ് നിലപാട് അനുസരിച്ചല്ല. ജേക്കബ് തോമസിന് തനിക്കെതിരായ നിയമനടപടിക്ക് അനുമതി നല്‍കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതും അനുമതി നല്‍കേണ്ടതും മന്ത്രിഭയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News