ചുംബനസമരം വൃത്തിക്കെട്ട സമരരീതിയെന്ന് ഷീല; ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്ഥലങ്ങളുണ്ട്; ഇന്ന് ചുംബനസമരം നടത്തിയവര്‍ നാളെ എന്തു നടത്തുമെന്നും താരം

ചുംബന സമരങ്ങള്‍ വൃത്തിക്കെട്ട സമരരീതിയാണെന്ന് നടി ഷീല. കേരളത്തില്‍ ഇത്തരമൊരു സമരത്തിന്റെ ആവശ്യമുണ്ടോയെന്നും ഇപ്പോള്‍ ചുംബനസമരം നടത്തിയവര്‍ പിന്നീട് എന്തുസമരം നടത്തുമെന്നും ഷീല ചോദിക്കുന്നു. വിദേശത്ത് തുണിപോലുമില്ലാതെ റോഡിലൂടെ ഓടി സമരം നടത്തുന്നവരുണ്ട്. ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോയെന്നും ഷീല മനോരമ ന്യൂസിന്റെ പരിപാടിയില്‍ പറഞ്ഞു.

‘എന്ത് ഉദ്ദേശത്തോടെയാണ് അവര്‍ നടത്തിയതെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല. അതിന് ചുംബിക്കണോ? ഞാന്‍ ഇതിന് എതിരാണ്. കേരളത്തിലുള്ള പെണ്ണുങ്ങളാണോ ഇതൊക്കെ ചെയ്യുന്നത്. ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്ഥലങ്ങളുണ്ട്. ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ റോഡില്‍ ചെന്ന് ചെയ്യേണ്ട കാര്യമുണ്ടോ’ ഷീല പറയുന്നു.

മേനീപ്രദര്‍ശനം ഞങ്ങളുടെ കാലത്ത് ഇല്ലായിരുന്നു. വലിയൊരു തമിഴ് ചിത്രത്തിന് വേണ്ടി സ്വിമ്മിങ് ഡ്രെസ് ഇടണമെന്ന് പറഞ്ഞിട്ടും ചെയ്തില്ല. കപാലിക എന്ന ചിത്രത്തില്‍ ഞാന്‍ അഭിസാരികയായാണ് അഭിനയിച്ചത്. എന്നാല്‍ ആ ചിത്രത്തില്‍ ഒരു മോശം രംഗങ്ങളും ഉണ്ടായിരുന്നില്ല. ഹരി പോത്തന്‍ എന്നോടാണ് രതിനിര്‍വേദം സിനിമയുടെ കഥ ആദ്യം പറയുന്നതെന്നും കഥ കേട്ട ഉടന്‍ ആ വേഷം ചെയ്യില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നെന്നും ഷീല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News