എന്തുകൊണ്ട് ഹൈഡ്രജന്‍ ബോംബ് അപകടകാരിയാകുന്നു; അണുബോംബിനേക്കാള്‍ പതിനായിരം മടങ്ങ് പ്രഹരശേഷി; എത്രവലിയ പ്രദേശത്തെയും നിഷ്പ്രഭമാക്കാന്‍ ഒറ്റ സ്‌ഫോടനം മതി

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ അണുബോംബുകളുടെ മാരക പ്രഹരശക്തിയെക്കുറിച്ചു വാചാലമായിരുന്നവര്‍ ഹൈഡ്രജന്‍ ബോംബുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും ചിന്തിക്കുന്നു. അണുബോംബുകളേക്കാള്‍ എത്രയോ മടങ്ങു പ്രഹരശേഷിയുള്ളതാണ് ഹൈഡ്രജന്‍ ബോംബെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പ്രധാന വിലയിരുത്തലുകള്‍

  • അണുബോംബിനേക്കാള്‍ പതിന്‍മടങ്ങു ശക്തം
  • ഹൈഡ്രജന്‍ ബോബില്‍നിന്ന് പ്രവഹിക്കുന്ന ഊര്‍ജം അണുബോംബിനേക്കാള്‍ എത്രയോ മടങ്ങ് അധികം
  • ഒറ്റ സ്‌ഫോടനത്തില്‍ അണുബോംബിന് തകര്‍ക്കാനാവുന്ന പ്രദേശത്തിന്റെ പത്തിരട്ടി പ്രദേശത്തു പ്രഹരശേഷി
  • അണുബോബില്‍ അണു സ്‌ഫോടനം നടക്കുമ്പോള്‍ ഹൈഡ്രജന്‍ ബോംബില്‍ അണു സംയോജനം നടക്കുന്നു. ഇതിലൂടെയാണ് ഊര്‍ജം അപായമായി പുറത്തുവരുന്നത്.
  • അണു സ്‌ഫോടനത്തില്‍ ഒരു ആറ്റം പല ആറ്റങ്ങളായി പിളര്‍ക്കപ്പെടുന്നു. എന്നാല്‍ ഹൈഡ്രജന്‍ ബോംബില്‍ പല ആറ്റങ്ങള്‍ സംയോജിച്ച് വലിയൊരു ആറ്റമായി മാറുന്നു.
  • ഹൈഡ്രജന്‍ ബോംബില്‍ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഹൈഡ്രജന്‍ ആറ്റങ്ങളാണ് സംയോജിക്കുന്നത്.
  • സംയോജിത ബോംബ് അത്യാധുനികവും നിര്‍മിക്കാന്‍ ശ്രമകരമായതുമാണ്. ഉയര്‍ന്ന താപനിലയിലാണ് ഇത്തരം ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുക. ദശലക്ഷക്കണക്കിനു ഡിഗ്രി ചൂടാണ് വേണ്ടിവരിക.
  • ഹൈഡ്രജന്‍ ബോംബുകള്‍ ചെറിയ വലിപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയും. ഒരു മിസൈലില്‍പോലും ഉപയോഗിക്കാന്‍ നിഷ്പ്രയാസം കഴിയും.
  • ഹിരോഷിമയിലും നാഗസാക്കിയിലും മാത്രമാണ് ഇതുവരെ അണുബോംബ് പ്രയോഗിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ ബോംബുകള്‍ ഇതുവരെ യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ല
  • ഉത്തരകൊറിയയുടെ നാലാമത്തെ ആണവപരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. ആദ്യത്തെ ഫ്യൂഷന്‍ ബോംബ് പരീക്ഷണവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News