ക്ലാസില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു; പ്രതിഷേധവുമായി എസ്എഫ്‌ഐയുടെ കേക്ക് മുറിക്കല്‍ സമരം; സംഭവം മമ്പാട് എംഇഎസ് കോളേജില്‍

മലപ്പുറം: പുതുവര്‍ഷദിനത്തില്‍ ക്ലാസ് മുറിയില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം മമ്പാട് എംഇഎസ് കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ കേക്ക് മുറിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തത്. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയുമാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്.

കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ കേക്ക് മുറിച്ച് പ്രതിഷേധിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. സ്വയംഭരണ പദവി ലഭിച്ചതിന് ശേഷം ഏകപക്ഷീയമായ നിലപാടുകളാണ് പ്രിന്‍സിപ്പല്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News