അഭിമാനം രക്ഷിക്കാന്‍ മൂത്തമകളെ കൊല്ലാന്‍ കുത്തിയ ഇരുമ്പുപാര കൊണ്ടത് അനിയത്തിക്ക്; പിതാവ് അറസ്റ്റില്‍

ശിവമോഗ: അന്യമതസ്ഥനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മൂത്തമകളെ കൊലപ്പെടുത്താന്‍ കുത്തിയ ഇരുമ്പുപാര കൊണ്ട് തൊട്ടടുത്ത് ഉറങ്ങിക്കിടന്ന അനിയത്തിക്കു ഗുരുതര പരുക്കേറ്റു. പിതാവായ നാല്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പതിനാറുകാരിയെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ചയാണു സംഭവം. മൂത്തമകള്‍ സ്വന്തം ഗ്രാമവാസിയും താഴ്ന്ന ജാതിക്കാരനുമായ കാര്‍ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതിരാകാനിരിക്കേ മൂത്തമകളെ വകവരുത്തുകയായിരുന്നു പിതാവിന്റെ ലക്ഷ്യം. ഇയാള്‍ കുറ്റം സ മ്മതിച്ചിട്ടുണ്ട്. ആദ്യം വിവാഹത്തെ പിതാവ് എതിര്‍ത്തിരുന്നെങ്കിലും പിന്നീട് നാട്ടുകൂട്ടം ഇടപെട്ടു രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹം നടന്നാല്‍ തനിക്കു ദുരഭിമാനമുണ്ടാകുമെന്നു കരുതിയാണ് ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുന്ന സമയത്തു മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇരുമ്പുപാരകൊണ്ടു കുത്തിയതെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കര്‍ണാടകയിലെ രാമനഗരത്തില്‍ എതിര്‍പ്പ് അവഗണിച്ച് അന്യമതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെയും മാതാപിതാക്കള്‍ കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News