ബാര്‍ കോഴ കേസില്‍ മാണി സുപ്രീകോടതിയിലേക്ക്; ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യം; മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണി സുപ്രീംകോടതിയെ സമീപിക്കുന്നു. കേസില്‍ ഹൈക്കോടതി ഉന്നയിച്ച പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാണി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരില്‍ നിന്ന് മാണി നിയമോപദേശം തേടി.

ജസ്റ്റിസ് ബസന്തിന്റെ നിയമോപദേശവും മാണി തേടിയെന്നാണ് സൂചനകള്‍. ഹൈക്കോടതി പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് അഭിഭാഷകര്‍ മാണിയെ അറിയിച്ചെന്നും സൂചനയുണ്ട്.

കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് മാണി മന്ത്രിസ്ഥാനം രാജി വച്ചത്. മാണിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News