‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ഖാനെ മാറ്റി

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം പ്രചരണ പദ്ധതിയായ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ഖാനെ മാറ്റി. ആമിറിനെ അംബാസഡര്‍ പദവിയില്‍ നിന്നും നീക്കിയതായി ബിജെപിയുടെ ഐ.ടി വിഭാഗം അമിത് മാളവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്നുണ്ടെന്ന് ആമിര്‍ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിരുന്നു. വര്‍ഷങ്ങളായി ആമിര്‍ തന്നെയായിരുന്നു ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍. മറ്റു കേന്ദ്രസര്‍ക്കാര്‍ പരസ്യ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അസഹിഷ്ണുത വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News