പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി; യുവതിയും മാതാപിതാക്കളും ജീവനൊടുക്കി

ജയ്പൂര്‍: പറഞ്ഞുറപ്പിച്ച വിവാഹത്തില്‍നിന്നു വരന്‍ പിന്മാറിയ മനോവിഷമത്തില്‍ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. രാജസ്ഥാനിലെ ഹബോര്‍ഖേദയിലാണ് സംഭവം. ഹേന്ദ് ചത്വാനി, ഭാര്യ രജനി, മകള്‍ ദക്ഷ എന്നിവരാണ് മരിച്ചത്. ദക്ഷയുമായി വിവാഹം ഉറപ്പിച്ചിരുന്ന ജയ്പൂര്‍ സ്വദേശി കമലിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മൂവരെയും വീട്ടിനുള്ളില്‍ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞവര്‍ഷമാണ് ദക്ഷയുടെ വിവാഹം ഉറപ്പിച്ചത്. ഡിസംബര്‍ മുപ്പതിന് ഫോണില്‍ വിളിച്ച് കമല്‍ ബന്ധത്തില്‍നിന്നു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. അന്നു മുതല്‍ മൂവരും കടുത്ത മാനസികവിഷമത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News