ലോകത്തെ സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍നിന്ന്; പട്ടികയില്‍ ഒന്നാമത് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി

ദുബായ്: ലോകത്ത് സുരക്ഷിതമായ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളുടെ മികച്ച ഇരുപതെണ്ണത്തിന്റെ പട്ടികയില്‍ രണ്ടു ഗള്‍ഫ് വിമാനക്കമ്പനികള്‍. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസാണ് ഏറ്റവും സുരക്ഷിതമായ വിമാനസര്‍വീസുകള്‍ നടത്തുന്നത്. ഇതുവരെ ജീവാപായം ഉണ്ടായ ഒരു അപകടം പോലും ക്വാണ്ടാസ് വിമാനങ്ങള്‍ വരുത്തിയിട്ടില്ല.

എയര്‍ ന്യൂസീലന്‍ഡ്, അലാസ്‌ക എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വേസ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, കാത്തി പെസഫിക് എയര്‍വേസ്, എമിറേറ്റ്‌സ് എയര്‍വേസ്, എത്തിഹാദ് എയര്‍വേസ്, ഈവ എയര്‍, ഫിന്‍ എയര്‍, ഹവായിയന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, കെഎല്‍എം, ലുഫ്താന്‍സ, സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍ സിസ്റ്റം, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, വിര്‍ജിന്‍ ഓസ്‌ട്രേലിയ തുടങ്ങിയ കമ്പനികളാണ് ആദ്യ ഇരുപതില്‍ ഇടം പിടിച്ചത്.

വിമാനസര്‍വീസ് നടത്തിപ്പ്, അപകടങ്ങളുടെ ചരിത്രം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയത്. ലോകത്തെ മികച്ച പത്ത് ബജറ്റ് എയര്‍ലൈന്‍സുകളുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. എയര്‍ ലിംഗസ്, ഫ്‌ളൈബ്, എച്ച്‌കെ എക്‌സ്പ്രസ്, ജെറ്റ് ബ്ലൂ, ജെറ്റ് സ്റ്റാര്‍ ഓസ്‌ട്രേലിയ, തോമസ് കുക്ക്, ടിയുഐ ഫ്‌ളൈ, വിര്‍ജിന്‍ അമേരിക്ക, വൊളാരിസ്, വെസ്റ്റ് ജെറ്റ് എന്നിവയാണ് മികച്ച് പത്ത് ബജറ്റ് എയര്‍ലൈനറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News