ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായി ദ സിക്‌സ് പായ്ക്ക്; ആദ്യ ആല്‍ബം പുറത്തിറക്കി സോനു നിഗം

ദില്ലി: ഭിന്നലിംഗക്കാര്‍ക്ക് സ്വീകാര്യതയും നിയമപരിരക്ഷയും ഏറി വരുന്ന കാലത്ത് അവരുടെ ഇടയില്‍നിന്നു വിപ്ലവകരമായ മറ്റൊരു മുന്നേറ്റം കൂടി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ പങ്കാളികളായ രാജ്യത്തെ ആദ്യത്തെ ബാന്‍ഡായ ദ സിക്‌സ് പായ്ക്കിന്റെ പ്രഥമ ആല്‍ബം പുറത്തിറങ്ങി. ഗായകന്‍ സോനു നിഗമാണ് ആല്‍ബം പുറത്തിറക്കിയത്. ആല്‍ബത്തില്‍ സോനു നിഗം പ്രത്യക്ഷപ്പെടുന്നുമുണ്ട്.

യാഷ് രാജ് ഫിലിംസിന്റെ സഹോദര സംരംഭമായ വൈ ഫിലിംസാണ് ആല്‍ബം പുറത്തിറക്കിയത്. ഷമീം ടാണ്ടന്‍ ഈണമിട്ട വരികള്‍ ആറു ഭിന്നലൈംഗിക ശേഷിയുള്ളവരാണ് പാടി അഭിനയിച്ചിരിക്കുന്നത്. എ്ല്ലാവര്‍ക്കും ആദരവോടെയും മാന്യതയോടെയും ജീവിക്കാന്‍ അവകാശമുള്ള ലോകത്ത് ആരെയും മാറ്റിനിര്‍ത്താന്‍ പാടില്ലെന്നു ബാന്‍ഡിനെ അവതരിപ്പിച്ചിച്ചുകൊണ്ട് അനുഷ്‌കാ ഷെട്ടി പറഞ്ഞു. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel