പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു; 30ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

പൂനെ: വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയില്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു. ഗജേന്ദ്ര ചൗഹാനൊപ്പം ആര്‍എസ്എസ് നിര്‍ദേശത്താല്‍ നിയമിച്ച മറ്റു നാലു പേരും അധികാരമേറ്റു. ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയത് നീക്കി.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടേയും പ്രമുഖ സിനിമാ പ്രവര്‍ത്തകരുടേയും കടുത്ത എതിര്‍പ്പിനിടയിലാണ് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനും നാല് അംഗ ഭരണസമിതിയും സ്ഥാനമേറ്റത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 9നാണ് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം നിയമിച്ചത്. എന്നാല്‍ വേണ്ടത്ര യോഗ്യതകള്‍ ഇല്ലാത്ത ഗജേന്ദ്ര ചൗഹാന്റെയും മറ്റു നാലു പേരുടേയും രാഷ്ട്രീയ നിയമനം റദ്ദാക്കമമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയതാണ് സ്ഥാനം ഏറ്റെടുക്കല്‍ നീണ്ടു പോയത്.

പ്രൊഫഷണല്‍ യോഗ്യതകളില്ലാത്ത ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളായ ഇന്ത്യന്‍ സിനിമയിലെ വ്യക്തിത്വങ്ങളും രംഗത്തെത്തുകയും ജൂണ്‍ 12 മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരമാരംഭിക്കുകയും ചെയ്തിരുന്നു. അനിശ്ചിതകാല നിരാഹാരത്തിലെത്തിയ സമരം അധികൃതരുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഒക്ടോബറില്‍ പിന്‍വലിച്ചിരുന്നു. 139 ദിവസമാണ് സമരം നീണ്ടത്.

മാസങ്ങള്‍ പിന്നിട്ട പ്രതിഷേധം ഇന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയ ഗജേന്ദ്ര ചൗഹാനെയും മറ്റു നാല് പേരെയും വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പില്‍ തടഞ്ഞു. വേണ്ടത്ര യോഗ്യതകള്‍ ഇല്ലാത്ത ഇവരെ സ്ഥാനമേല്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. നാല് മലയാളി വിദ്യാര്‍ഥികള്‍ അടക്കം 43പേരെ പൊലീസ് അറസ്റ്റ് ചെയത് നീക്കി.തുടര്‍ന്ന് ഗജേന്ദ്ര ചൗഹാന്റെ നേതൃത്വത്തില്‍ ആദ്യ ഭരണസമിതി യോഗവും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.അതേസമയം കനത്ത പൊലീസ് സുരക്ഷയില്‍ എബിവിപി പ്രവര്‍ത്തകര്‍ ഗജേന്ദ്ര ചൗഹാന് സ്വീകരണം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News