നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍; നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹി; മലയാളി ജവാനെ അനുസ്മരിച്ച് താരം

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍.

‘കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. ഭീകരാക്രമണത്തില്‍ രാജ്യത്ത് മരണപ്പെട്ടയാളുകളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി വാക്കുകള്‍ ഇല്ല. എന്റെ ഹൃദയം പത്താന്‍കോട്ട് വീരമൃത്യു അടഞ്ഞ പോരാളികളുടെ കുടുംബത്തിനായി തുടിക്കുകയാണ്. ലഫ് കേണല്‍ നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹിയാണ്. ഞങ്ങള്‍ എല്ലാവരും നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുകയാണ്. ദൈവം നിരഞ്ജന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ. നിരഞ്ജന്റെ കുടുംബത്തിന് നന്മകളുണ്ടാവട്ടെയെന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു’ മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

For the last one week ,I have been upset about the pathankot encounter. I don’t have any words to console the families…

Posted by Mohanlal on Wednesday, January 6, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here