തിരുവനന്തപുരം: പാളയത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സാഫല്യം കോംപ്ലക്‌സിന്റെ പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. സാഫല്യം കോംപ്ലക്‌സിന് സമീപം കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കൊല്ലം സ്വദേശി അഹമ്മദ് ഷെറീഫ് (68)ന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. ട്രാവല്‍സിന് സമീപത്തെ ഒരു കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 1.30ന് ഇദ്ദേഹത്തെ കണ്ടുവെന്ന് പ്രദേശത്തുള്ളവര്‍ പൊലീസിനോട് പറഞ്ഞു. ആരോ പണം നല്‍കാനുണ്ടെന്നും അതു വാങ്ങി വരാമെന്ന് അഹമ്മദ് പറഞ്ഞതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.
പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here