പശുക്കളെ വേണമെന്ന ആവശ്യവുമായി 40കാരന്റെ ആത്മഹത്യഭീഷണി; ഒടുവില്‍ മൂന്നു പൊറോട്ടയ്ക്കും ബീഫ് കറിക്കും മുന്‍പില്‍ കീഴടങ്ങി; സെക്രട്ടേറിയേറ്റ് പരിസരത്ത് സംഭവിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ഉപജീവനമാര്‍ഗ്ഗത്തിനായി രണ്ടു പശുക്കളെ നല്‍കണമെന്ന ആവശ്യവുമായി 40കാരന്റെ ആത്മഹത്യഭീഷണി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജ്(40) ആണ് സെക്രട്ടേറിയേറ്റിന് സമീപത്തെ മരത്തിന് മുകളില്‍ കയറിയത്.

കഴിഞ്ഞ 20 ദിവസമായി ഇയാള്‍ സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം നടത്തുകയായിരുന്നു. എന്നാല്‍ അധികാരികള്‍ കണ്ടഭാവം നടിക്കാത്തതോടെയാണ് ആത്മഹത്യ ഭീഷണിയുമായി മരത്തില്‍ കയറിയത്.

തുടക്കത്തില്‍ പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിമല്‍രാജ് വഴങ്ങിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാതെ താന്‍ മരത്തില്‍ നിന്ന് ഇറങ്ങില്ലെന്നായിരുന്നു വിമലിന്റെ നിലപാട്. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് പൊറോട്ടയും ഒരു പ്ലേറ്റ് ബീഫും വാങ്ങിത്തരാമെന്ന പൊലീസിന്റെ അടവുനയത്തിനു മുന്‍പില്‍ വിമല്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ നിന്നിറങ്ങി ബീഫും പൊറോട്ടയും കഴിച്ചു വിമല്‍ പൊലീസിനൊപ്പം പോകുകയായിരുന്നു.

ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്തായാലും വിമലിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമൊരുക്കുമെന്ന് കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുത്ത ശേഷം ബന്ധുക്കളെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയു വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here