കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ ത്വരിതാന്വേഷണം ആരംഭിച്ചു. വിജിലന്‍സ് എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജനുവരി 23ന് അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് നടപടി. നാളെ മുതലായിരിക്കും പരാതിക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തുക.
കെ.ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്കിയ ഹര്‍ജിയിലാണ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here