ശാശ്വതീകാനന്ദയുടെ മരണം; പോസ്റ്റുമോര്‍ട്ടം നടപടികളില്‍ അപാകത ഇല്ലെന്ന് ഹൈക്കോടതി; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി

കൊച്ചി: ശാശ്വതീകാനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ പ്രഥമദൃഷ്ട്യാ അപാകത ഇല്ലെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും ഹൈക്കോടതി. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ബി.കെമാല്‍ പാഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നിരവധി കത്തുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ചില പേരുകളും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ വീഡിയോയും ഹാജരാക്കാന്‍ കോടതി നിദ്ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ട് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ക്രമക്കേടില്ലെന്ന് കോടതി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here