മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയില്‍ ക്രിസ് ഗെയില്‍ നിയമനടപടിക്ക്; വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തക മെല്‍ മക്ലാഫിനെ ഒപ്പം മദ്യപിക്കാന്‍ ക്ഷണിക്കുകയും ശൃഗരിക്കുകയും ചെയ്‌തെന്ന് ആരോപണവിധേയനായ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നിയമനടപടിക്ക്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓസ്‌ട്രേലിയയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സ് മീഡിയക്കെതിരേയാണ് ക്രിസ് ഗെയില്‍ നിയമനടപടിക്കൊരുങ്ങുന്നത്. ഫെയര്‍ഫാക്‌സിനെതിരേ മാനനഷ്ടത്തിനു പരാതി നല്‍കാന്‍ ഗെയില്‍ അഭിഭാഷകനെ സമീപിച്ചു.

ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിനു വേണ്ടി കളിക്കുകയായിരുന്ന ഗെയില്‍ ടെന്‍ സ്‌പോര്‍ട്‌സിനായുള്ള ഇന്റര്‍വ്യൂവിനിടെ മെല്‍ മക്ലാഫിനെ മദ്യപിക്കാന്‍ വിളിക്കുകയും മക്ലാഫിന്റെ കണ്ണുകളില്‍ നോക്കിയിരിക്കാനാണ് ഇഷ്ടമെന്നു പറയുകയുമായിരുന്നു. ഇതാണ് ഫെയര്‍ഫാക്‌സ് മീഡിയ വാര്‍ത്തയായി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നു ഗെയിലിനെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. മറ്റൊരു താരമായ ഡ്വെയിന്‍ ബ്രാവോയും മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

പതിനായിരം യുഎസ് ഡോളര്‍ സംഭവത്തെത്തുടര്‍ന്നു ഗെയിലിന് പിഴയിട്ടിരുന്നു. താന്‍ മക്ലാഫിനെ അപമാനിക്കുകയായിരുന്നില്ലെന്നും തമാശയായി പറയുകയായിരുന്നെന്നും വിശദീകരണവും ഗെയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ഫെയര്‍ഫാക്‌സ് മീഡിയ വീണ്ടും വാര്‍ത്ത നല്‍കിയതോടെയാണ് മാനനഷ്ടത്തിനു പരാതി നല്‍കാന്‍ ഗെയില്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ അഭിഭാഷകനെ സമീപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here