ശബരിമലയില്‍ ദേവസ്വം മാത്രം അന്നദാനം നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി; അയ്യപ്പസേവാസംഘം അടക്കമുള്ള സംഘടനകള്‍ക്കു തിരിച്ചടി

ദില്ലി: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ അന്നദാനം നടത്തിയാല്‍ മതിയെന്നു സുപ്രീം കോടതി. സന്നദ്ധ സംഘടനകള്‍ അന്നദാനം നടത്തുന്നതിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരായുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ തെറ്റില്ലെന്നു നിരീക്ഷിച്ച കോടതി തര്‍ക്കമുണ്ടെങ്കില്‍ ഹൈക്കോടതിയെതന്നെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

സമൂഹസേവനം മൗലികാവകാശമല്ലെന്നും ശബരിമലയിലെ അന്നദാനത്തിന് അവകാശം ഹൈക്കോടതിക്കു മാത്രമാണെന്ന വിധി ശരിയാണെന്നുമുള്ള നിലപാടാണ് സുപ്രീം കോടതി സ്വീകരി്ചത്. ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അയ്യപ്പസേവാസംഘം അടക്കമുള്ള നിരവധി സന്നദ്ധ സംഘടനകളാണ് ശബരിമലയില്‍ അന്നദാനം നടത്തുന്നത്. ഇവര്‍ക്ക് അന്നദാനം നിര്‍ത്തേണ്ടിവരും.

അന്നദാനം നടത്താന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കു ദേവസ്വംബോര്‍ഡിന്റെ അന്നദാന ഫണ്ടിലേക്കു സംഭാവന നല്‍കാമെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തേ, ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ അയ്യപ്പസേവാസംഘം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എഴുപതുവര്‍ഷമായി അയ്യപ്പസേവാ സംഘവും ശബരിമലയില്‍ അന്നദാനം നടത്തുന്നുണ്ട്. സന്നിധാനം, പമ്പ, ശരണപാത, നിലക്കല്‍ എന്നിവിടങ്ങളിലെ അന്നദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാവണമെന്നായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News