ഓഹരി വിപണിയില്‍ നാലാംദിവസവും ഇടിവ്; സെന്‍സെക്‌സ് 25000ത്തിനു താഴെ; തകര്‍ച്ചയ്ക്കുകാരണം ആഗോള നിക്ഷേപകരുടെ ആശങ്ക

മുംബൈ: ചൈനീസ് വിപണിയിലെ ആശങ്കകള്‍ മൂലം നിക്ഷേപകര്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണിയില്‍ വീണ്ടും തകര്‍ച്ച. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 554 പോയിന്റ് ഇടിഞ്ഞ് 24851.83ലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 400 പോയിന്റ് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 25000ത്തിനു താഴെ പോയതിനു പിന്നാലെ ദേശീയ സൂചികയായ നിഫ്റ്റി 7568 ലേക്കു താഴ്ന്നു. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടാകുന്നത്.

25,224.70 എന്ന നിലയിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് 25,230 വരെ ഉയര്‍ന്നെങ്കിലും പിന്നീട് 24,825.70 പോയിന്റ് വരെ ഇടിയുകയായിരുന്നു. നേരിയെ മെച്ചത്തോടെ ക്ലോസിംഗിലെത്തിയെങ്കിലും വിപണിയിലെ അനിശ്ചിതാവസ്ഥ വരും ദിവസങ്ങളിലും തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. നിഫ്റ്റിയില്‍ ഇന്നു 172.70 പോയിന്റാണ് ഇടിഞ്ഞത്. 7741 പോയിന്റിലായിരുന്നു ഇന്നലത്തെ ക്ലോസിംഗ്. ഇന്ന് 7673.35 പോയിന്റില്‍ വ്യാപാരം തുടങ്ങിയെങ്കിലും നില താഴുകയായിരുന്നു.

ഇന്നലെ 25406.33 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. പുതുവല്‍സര ദിനത്തില്‍ ആയിരം പോയിന്റിന്റെ ഇടിവാണ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായത്. നാലു മാസത്തെ ഏറ്റവും കുറഞ്ഞ ക്ലോസിംഗ് നിരക്കാണ് ഇന്നത്തേത്. ഭെല്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി എന്നിവയാണ് ഇന്നു നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News