മരിച്ച നായയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ക്ലോണിംഗിലൂടെ നേടിയത് ഇരട്ട നായ്ക്കുട്ടികളെ; യുവദമ്പതികള്‍ മുടക്കിയത് ലക്ഷങ്ങള്‍

ബ്രിട്ടന്‍: മൃഗസ്‌നേഹം കൂടിയാല്‍ എന്തു ചെയ്യും. എന്തും ചെയ്യുമെന്ന് തെളിയിച്ചു ബ്രിട്ടനിലെ യുവദമ്പതികള്‍. മരിച്ചു പോയ പ്രിയപ്പെട്ട വളര്‍ത്തുനായയെ ക്ലോണിംഗിന് വിധേയനാക്കിയാണ് ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ച നായയോടുള്ള സ്‌നേഹം വ്യക്തമാക്കിയത്. രണ്ട് നായ്ക്കുഞ്ഞുങ്ങളെയാണ് ക്ലോണിംഗിലൂടെ സൃഷ്ടിച്ചത്. ഇതിന് മുടക്കിയതാകട്ടെ 67,000 പൗണ്ടും. അതായത് 65 ലക്ഷത്തില്‍ അധികം ഇന്ത്യന്‍ രൂപ.

dogs  2

ബ്രിട്ടനിലെ നോര്‍ത്ത് യോര്‍ക് ഷെയര്‍ സ്വദേശികളായ ലോറ ജാക്വിസ് – റിച്ചാര്‍ഡ് റെംഡേ ദമ്പതികളാണ് ഈ നായ സ്‌നേഹികള്‍. ബോക്‌സര്‍ ഇനത്തിലുള്ള ഇവരുടെ നായ ഡൈലന്‍ ബ്രൈയിന്‍ ട്യൂമര്‍ വന്ന് മരിച്ചു. കഴിഞ്ഞവര്‍ഷമാണ് പ്രിയപ്പെട്ട നായ മരിച്ചത്. ഇത് ഇരുവര്‍ക്കും കടുത്ത വിഷമം ഉണ്ടാക്കി.

നായ വേര്‍പിരിഞ്ഞെങ്കിലും അതിനെ മറക്കാന്‍ ഇരുവരും തയ്യാറായില്ല. മരിച്ച നായയുടെ കോശങ്ങള്‍ ദക്ഷിണകൊറിയയിലെ സുവാം ബയോടെക് റിസര്‍ച്ച് ഫൗണ്ടേഷനിലേക്ക് അയച്ചു. ഇതില്‍നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് നഷ്ടപ്പെട്ട ഡൈലനെ അനുസ്മരിപ്പിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു. ക്ലോണിംഗിലൂടെയായിരുന്നു പുനസൃഷ്ടിക്കല്‍.

dog 3

ചാന്‍സ്, ഷാഡോ എന്നിങ്ങനെയാണ് നായക്കുഞ്ഞുങ്ങള്‍ക്ക് ഇട്ട പേര്. ഇരുവരെയും ഏഴ് മാസം സുവാം അധികൃതര്‍ പരിചരിച്ചു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നായക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ദമ്പതികള്‍ക്ക് നല്‍കി. സാധാരണ ജീവിതത്തിലേക്ക് എത്തിപ്പോഴാണ് നായ കുഞ്ഞുങ്ങളെ ദമ്പതികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. ഇതിനായി സിയോളിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഇരുവരും.

dog 4

നഷ്ടപ്പെട്ട ഡൈലന് പകരമാവില്ല ക്ലോണ്‍ ചെയ്യപ്പെട്ട നായ്ക്കുഞ്ഞുങ്ങള്‍ എന്ന് അറിയാം. പക്ഷേ പക്ഷേ ഡൈലന്റെ ഓര്‍മ്മയ്ക്കായാണ് ഇത് ചെയ്തത്. ഡൈലന്റെ ഒരുഭാഗം ഞങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയപ്പെട്ട നായയുടെ ഓര്‍മ്മയ്ക്കായി ഇവരെ വളര്‍ത്തുമെന്നും ലോറ ജാക്വസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News