കെ.ബാബുവിനെതിരായ ഹര്‍ജിയില്‍ ത്വരിതാന്വേഷണം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; അന്വേഷണ ചുമതല വിജിലന്‍സ് എസ്പി നിശാന്തിനിക്ക്

കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ ഹര്‍ജിയില്‍ ത്വരിതാന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പരാതിക്കാരനായ മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടക്കുളത്തിന്റെ മൊഴി രേഖപ്പെടുത്തും. വിജിലന്‍സ് എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജനുവരി 23ന് അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് നടപടി.

കെ.ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

കേസില്‍ തെളിവുകളും ആരോപണങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കേസെടുക്കാന്‍ വിജിലന്‍സ് തയാറായില്ലെന്നു ഹൈക്കോടതി ചോദിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങള്‍ തള്ളിയ കോടതി ബാബുവിനെതിരായ കേസിന്റെ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നു വിജിലന്‍സ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. മന്ത്രി ബാബുവിനെതിരേ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ടു വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News