ഉമ്മന്‍ചാണ്ടി ദില്ലിയില്‍; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; കത്ത് വിവാദത്തിന് ശേഷം ആദ്യമായി ദില്ലിയില്‍

ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ഹൈക്കമാന്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കത്ത് വിവാദത്തിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തുന്നത്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകും. കേരളത്തില്‍ വന്ന സോണിയാഗാന്ധി തര്‍ക്കങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിവും കത്ത് വിവാദത്തിനു ശേഷം ഉണ്ടായ പാര്‍ട്ടിയിലെ പ്രശ്‌നങ്ങല്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ പുതിയ സംഭവവികാസങ്ങള്‍ ഉമ്മന്‍ചാണ്ടി ദേശീയ നേതാക്കളെ അറിയിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി ഉമ്മന്‍ചാണ്ടി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News