കൊച്ചി മെട്രോ കോച്ചുകള്‍ വാളയാറെത്തി; മൂന്നു കോച്ചുകളും ഇന്ന് രാത്രിയോടെ കൊച്ചിയില്‍

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയ്ക്കുള്ള മൂന്നു കോച്ചുകള്‍ കേരളത്തിലെത്തി. വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയ കോച്ചുകള്‍ ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കും. നിശ്ചയിച്ചതിലും രണ്ടും ദിവസം മുന്‍പാണ് കോച്ചുകള്‍ കേരളത്തിലെത്തിയത്.

ആന്ധ്രാ പ്രദേശിലെ ശ്രീസിറ്റിയിലാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 22 മീറ്റര്‍ നീളമാണ് ഒരു കോച്ചിനുള്ളത്. രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരമുണ്ടാകും. ഒരു ട്രെയിനില്‍ 975 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ നിറത്തിലാണ് ട്രെയിന്‍. മെട്രോയുടെ ട്രയല്‍ റണ്‍ ഫെബ്രുവരിയോടെ നടത്താനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

മെട്രോയുടെ ആദ്യ കോച്ചുകൾ കേരളത്തിലെത്തി. കഴിഞ്ഞ രണ്ടാം തിയതി ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി അൽസ്റ്റൊം പ്ലാന്റിൽ നിന്ന് പുറപ…

Posted by Kochi Metro Rail on Thursday, January 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News