അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഇന്ന്; മൂന്നു ദിവസത്തേക്ക് ബാങ്ക് ഇടപാടുകള്‍ മുടങ്ങും

തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഇന്ന്. എസ്ബിടി അടക്കമുള്ള അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സമരം നടത്തുന്നത്. പൊതുമേഖല, സ്വകാര്യവിദേശ വാണിജ്യ ബാങ്കുകളിലെ അഞ്ച് ലക്ഷത്തില്‍പരം ജീവനക്കാരാണ് പണിമുടക്കുക.

അസോസിയേറ്റ് ബാങ്കുകളെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക, കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും അംഗീകരിച്ച ആശ്രിതനിയമന പദ്ധതിയും ഭവനവായ്പ പരിധി വര്‍ധനവും നടപ്പാക്കുക, സ്വീപ്പര്‍-പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുക, എടിഎം, സ്വീപ്പര്‍-പ്യൂണ്‍ തുടങ്ങിയ തസ്തികകളുടെ പുറംകരാര്‍വത്ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നു.

അതേസമയം, നാളെ രണ്ടാംശനിയും മറ്റന്നാള്‍ ഞായറാഴ്ച്ചയുമായതിനാല്‍ തുടര്‍ച്ചയായി മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകള്‍ മുടങ്ങുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here