ക്ലാസ്‌മേറ്റ്‌സ് ഫെയിം രാധിക വിവാഹിതയാകുന്നു; വരന്‍ അഭില്‍ കൃഷ്ണ; വിവാഹം ഫെബ്രുവരി 12ന്

ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളികളുടെ ഇഷ്ടതാരമായ രാധിക വിവാഹിതയാകുന്നു. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.

രാധികയുടെ സഹോദരനൊപ്പം ദുബായില്‍ ജോലി ചെയ്യുന്നയാളാണ് അഭില്‍ കൃഷ്ണ. ഇരുവീട്ടുകാരും ചേര്‍ന്നെടുത്ത തീരുമാനമാണ് അഭിലുമായുള്ള വിവാഹം. ബര്‍ദുബായിലെ സ്‌മോക്ക് ഹൗസ് എന്ന കോഫീ ഷോപ്പില്‍ വച്ചാണ് അഭിലിനെ ആദ്യമായി നേരിട്ട് കണ്ടത്. പിന്നീട് ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ അഭില്‍ വീട്ടിലെത്തി ഔദ്യോഗികമായി പെണ്ണുകണ്ടു. തുടര്‍ന്ന് ജാതകവും പൊരുത്തവും നോക്കിയ ശേഷമാണ് വിവാഹം നിശ്ചയിച്ചത്.

നിശ്ചയം കഴിഞ്ഞാണ് അഭിലുമായി ഫോണില്‍ സംസാരിച്ചു തുടങ്ങിയതെന്നും വിവാഹശേഷം അഭിലിനൊപ്പം ദുബായിലേക്ക് പോകുമെന്നും രാധിക പറഞ്ഞു.

വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം.

I hadn’t waited for someone to walk into my life. I enjoyed being free celebrating the little wonders of my life. But…

Posted by Radhika on Saturday, January 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News