തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

തിരുനെല്‍വേലി: തിരുനെല്‍വേലി-നാഗര്‍കോവില്‍ ദേശീയപാതയില്‍ വള്ളിയൂരിനടുത്തു ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച പത്തുപേരില്‍ അഞ്ചുപേര്‍ മലയാളികള്‍. ചെറിയതുറ സ്വദേശി സുജിന്‍, കൊല്ലം സ്വദേശികളായ അല്‍ദ്ര(5), മേരി നിഷ, വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്‍സി എന്നിവരാണ് മരിച്ചത്. കന്യാകുമാരി സ്വദേശികളായ ജിമ്മി, എഡ്വിന്‍ മൈക്കിള്‍, ഗുജറാത്ത് സ്വദേശികളായ അഞ്ജലി, ആഞ്ജലോയ് എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. 14 മലയാളികളാണ് ബസില്‍ ഉണ്ടായിരുന്നത്.

പുതുച്ചേരിയില്‍നിന്നു കാരയ്ക്കല്‍ വഴി തിരുവനന്തപുരത്തേക്കു വരികയായിരുന്ന യൂണിവേഴ്‌സല്‍ ബസാണ് അപകടത്തില്‍പെട്ടത്. വേളാങ്കണ്ണിയില്‍ പോയി വരികയായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിലേറെയും. വള്ളിയൂര്‍ പ്ലാക്കോട്ടപ്പാറയില്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. 33 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ നിലഗുരുതരമാണ്.

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഏഴ് പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നുപേര്‍ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവരെ ആശാരിപ്പള്ളത്തുള്ള കന്യാകുമാരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. റോഡില്‍ തലകീഴായി മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് തിരുനെല്‍വേലിനാഗര്‍കോവില്‍ നാലുവരി പാതയില്‍ ഗതാഗതം മുടങ്ങി.

accident 1 accident 2 accident 3 accident 4 accident 5 accident 6 accident 7 accident 8 accident 9 accident 10 accident 11 accident 12

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here