ഷാജി പാപ്പനും കൂട്ടരും അടിയും പിടിയും കള്ളും പാട്ടുമായി മറ്റൊരു ഭ്രാന്തന്‍ യാത്രക്ക് ഒരുങ്ങുന്നു; ‘ആട് ഒരു ഭീകരജീവിയാണ്’ രണ്ടാം ഭാഗമുണ്ടെന്ന് സംവിധായകന്‍

തീയറ്ററുകളില്‍ വിജയം നേടാനായിലെങ്കിലും 2015ല്‍ പ്രേക്ഷകരുടെ മനസിലിടം നേടിയ സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന വാര്‍ത്തകള്‍ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒടുവിലിതാ, അതിനൊരു സ്ഥിരീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ടെത്തി.

സംവിധായകന്‍ തോമസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നത്. താന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ആടിന്റെ രണ്ടാംഭാഗവുമായി എത്തുമെന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.

നിരവധി മെസ്സേജുകള്‍ പ്രതിദിനം ഇന്‍ബോക്‌സില്‍ വരുന്നു.. ഒരുപാട് സിനിമാ ഗ്രൂപ്പുകളിലും പേജുകളിലും ‘ആട് 2′ ചര്‍ച്ചകളില്‍ ടാഗ് ചെയ്യപ്പെടുന്നു. അതുകൊണ്ട് എന്റെ പൊന്നെടാ ഉവ്വേ’, പൊതുവായി ഒരു മറുപടി പറയാം എന്ന് കരുതുന്നു. ഷാജി പാപ്പനും കൂട്ടരും അങ്ങ് ഹൈറേഞ്ചിന്റെ തണുപ്പിലിരുന്നു വീണ്ടും ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്തു pre production നടന്നുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍, എല്ലാം ശരിയായി വന്നാല്‍, പാപ്പനേയും സംഘത്തേയും പുതിയൊരു യാത്രയ്ക്ക് വടവും വണ്ടിയുമായി വിടുന്നതാണ്. അടിയും പിടിയും കള്ളും പാട്ടുമായി മറ്റൊരു ഭ്രാന്തന്‍ യാത്രക്ക്..! (ഒരിക്കല്‍ക്കൂടി റിപീറ്റ്, എന്റെ അടുത്ത സിനിമയല്ല, അടുത്തതിന്റെ അടുത്ത സിനിമ..) ‘ മിഥുന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here