രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകന്‍ ബംഗളുരുവില്‍ അറസ്റ്റില്‍

ബംഗളുരു: രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ മദ്രസ ആധ്യാപകനായ മൗലാന അന്‍സാര്‍ ഷായെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഭീകര സംഘടനയായ അല്‍ക്വയ്ദയുമായി മൗലാന അന്‍സാര്‍ ഷായ്ക്കു ബന്ധമുള്ളതായി സ്ഥിരീകരിച്ചു.

ബുധനാഴ്ച രാത്രിയാണ് ദില്ലിയില്‍നിന്നെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രമുഖ നേതാക്കളും ജനക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളുമായിരുന്നു ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നത്.

ഇന്നലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഡിസംബറില്‍ സാഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നീ രണ്ട് അല്‍ക്വയ്ദ ബന്ധമുള്ളവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെചോദ്യം ചെയ്തതില്‍നിന്നാണ് അന്‍സാര്‍ ഷായുടെ പങ്കു വ്യക്തമായത്.

കസ്റ്റഡിയിലുള്ള മറ്റൊരു തീവ്രവാദി മുഹമ്മദ് ആസിഫും അന്‍സാര്‍ ഷായുടെ ഭീകരബന്ധം സ്ഥിരീകരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിനായി അന്‍സാര്‍ ഷായുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയതായി മുഹമ്മദ് ആസിഫ് മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News