ഐഎസ് ഭീകരത പെറ്റമ്മയോടും; ഐഎസ് വിട്ടുവരാന്‍ നിര്‍ബന്ധിച്ചതിന് ഇരുപതുകാരന്‍ സ്വന്തം മാതാവിനെ തലയറുത്തുകൊന്നു

റാഖ: ഐഎസ് ഭീകരന്‍ സ്വന്തം മാതാവിനെ ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചു തലയറുത്തുകൊന്നു. സിറിയിയലെ റാഖാ പട്ടണത്തിലാണ് സംഭവം. ഇരുപതുവയസുകാരനായ ഐഎസ് ഭീകരനാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ മാതാവിനെ പട്ടാപ്പകല്‍ തലയറുത്തുകൊന്നത്. ഐഎസ് വിട്ടുവരാന്‍ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചതാണ് മാതാവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്.

നാല്‍പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കൊലചെയ്യപ്പെട്ടത്. ഐഎസില്‍ ചേര്‍ന്ന മകനെ മനംമാറ്റി രണ്ടുപേര്‍ക്കും റഖയില്‍നിന്നു രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ മകന്‍ വിയോജിക്കുകയും ഐഎസിനെതിരായി നിന്നതിന്റെ പേരില്‍ മാതാവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News