ശ്രീചിത്രയിലെ ചികിത്സ സമ്പന്നവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഡിവൈഎഫ്‌ഐ; നിരക്ക് കൂട്ടിയ ഭരണസമിതി തീരുമാനം പിന്‍വലിക്കണം എന്നും ആവശ്യം

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ചികിത്സ സമ്പന്നവിഭാഗത്തിന് വേണ്ടി മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഡിവൈഎഫ്‌ഐ. ഇത്തരത്തിലുള്ള ഭരണ സമിതി തീരുമാനം പ്രതിഷേധാര്‍ഹമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഫീസ് വര്‍ദ്ധനവിന് പിന്തുണ കൊടുക്കുകയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഫീസ് വര്‍ദ്ധന സംബന്ധിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി നിലപാട് വ്യക്തമാക്കണം. സാധാരണക്കാരായ രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് ശ്രീചിത്ര. ഫീസ് വര്‍ദ്ധന അംഗീകരിക്കാവുന്നതല്ല എന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

കുത്തനെ കൂട്ടിയ ഫീസ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. അടുത്ത ഭരണ സമിതിയില്‍ തന്നെ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം തുടര്‍ പ്രക്ഷോഭവുമായി മൂന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News