ആര്‍എസ്പി വിട്ടുവരുന്നവര്‍ക്ക് സിപിഐഎം എല്ലാ പിന്തുണയും നല്‍കുമെന്ന് പിണറായി; വിപി രാമകൃഷ്ണപിള്ളയെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ ആര്‍എസ്എപി

കൊല്ലം: ഏതാനും വ്യക്തികളുടെ കറക്ക് കമ്പനിയായി ആര്‍എസ്പി മാറിയെന്ന് ആരോപണമുണ്ടെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ആര്‍എസ്പിയില്‍ നിന്ന് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സിപിഐഎം നല്‍കുമെന്നും പിണറായി കൊല്ലത്ത് പറഞ്ഞു. ആര്‍എസ്പിയില്‍ നിന്ന് സിപിഐഎമ്മിലേക്ക് എത്തിയവര്‍ക്കുള്ള സ്വീകരണ യോഗം കുണ്ടറയില്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറോളം ആര്‍എസ്പി പ്രവര്‍ത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. ഇതില്‍ ആര്‍എസ്പി സ്ഥാപക നേതാവായ വിപി രാമകൃഷ്ണപിള്ള മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അനുഭാവികള്‍ വരെയുണ്ടായിരുന്നു. ഇടത്പക്ഷ രാഷ്ട്രീയമുള്ള ആര്‍എസ്പിയെ അഴിമതിയുടെ കൂടാരമായ യുഡിഎഫില്‍ കൊണ്ട് പോയത് ആര്‍എസ്പി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും പിണറായി പറഞ്ഞു.
ആര്‍എസ്പി വിട്ടുവരുന്നവരെ അര്‍ഹമായ ബഹുമാനത്തോടെ തന്നെ സിപിഐഎം സ്വാഗതം ചെയ്യുമെന്ന് പിണറായി പറഞ്ഞു.

അതേസമയം, ഇടഞ്ഞു നില്‍ക്കുന്ന വിപി രാമകൃഷ്ണപിള്ളയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രേമചന്ദ്രനും മന്ത്രി ഷിബു ബേബി ജോണും. ഇരുവരും വിപിആറിനെ അദ്ദേഹത്തെ വസതിയിലെത്തി സന്ദര്‍ശിച്ചു. കൂടുതല്‍ പേര്‍ പാര്‍ട്ടിവിട്ടു പോകുമെന്ന ആശങ്കയിലാണ് ആര്‍എസ്പി നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News