മണ്‍റോത്തുരത്തിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന് പിണറായി; ജനങ്ങളെ ദുരിതത്തില്‍ ജീവിക്കാന്‍ വിട്ട് അധികാരികള്‍ നിശബ്ദമായി ഇരിക്കുന്നത് അനുവദിക്കാനാവില്ല

കൊല്ലം: ആഗോളതാപനത്തിന്റ ഇരയായ കൊല്ലത്തെ മണ്‍റോത്തുരുത്തും ജനങ്ങളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായ പ്രദേശങ്ങളും സിപിഐഎം പിബി അംഗം പിണറായി വജയന്‍ നേരില്‍ കണ്ടു. മണ്‍റോത്തുരുത്തിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി പീപ്പിളാണ് മണ്‍റോത്തുരുത്തിന്റെ അവസ്ഥ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് കേന്ദ്ര ഗവേഷക സംഘം കെഎന്‍ ബാലഗോപാല്‍ എംപിയുടെ അഭ്യര്‍ത്ഥനമാനിച്ച് മണ്‍റോത്തുരത്തിനെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിലെ ജനജീവിതം അസാധാരണമാണ്. വീടിനുള്ളില്‍ പോലും വെള്ളം കയറുന്ന സാഹചര്യം. കട്ടിലിന് മുകളിലിരുന്ന് നേരം വെളുപ്പിക്കേണ്ട രാത്രികള്‍. കുടിവെള്ളമില്ലാത്ത അവസ്ഥ. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച വീടുകള്‍ വെള്ളത്തിനടിലായി. ദുരിതപൂര്‍ണ്ണമായ ഇവരുടെ ജീവിതം പക്ഷേ അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഈ സാഹചര്യത്തിലാണ് മണ്‍റോത്തുരുത്തിലെ മിക്ക പ്രദേശങ്ങളും പിണറായി വിജയന്‍ നേരില്‍കണ്ടത്. മറ്റൊരു പ്രദേശത്തും ഇല്ലാത്ത സാഹചര്യമാണ് മണ്‍റോത്തുരുത്തിലേതെന്ന് പിണറായി പറഞ്ഞു.

ജനങ്ങളെ ഇത്രയും ദുരിതത്തില്‍ ജീവിക്കാന്‍ വിട്ട് അധികാരികള്‍ നിശബ്ദമായി ഇരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. പതിനായിരത്തോളം ജനങ്ങളും 2500ഓളം കുടുംബങ്ങളുമാണ് മണ്‍ട്രോതുരുത്തിലുള്ളത്. സിപിഐഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍, ജെ.മേഴ്‌സികുട്ടിയമ്മ, കെ.രാജഗോപാല്‍, കെ.വരദരാജന്‍ തുടങ്ങിയവര്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News