നാലാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന് തുടക്കം; കേരള വികസനത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന് പിണറായി; കാര്‍ഷിക, വ്യവസായ മേഖലകള്‍ തകര്‍ച്ച നേരിടുന്നുവെന്ന് യെച്ചൂരി

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാഴ്ച്ചപ്പാടുകള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനായുളള നാലാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന് തുടക്കമായി. ജൈവപച്ചക്കറി കൃഷി വ്യാപകമാക്കണമെന്നും പരിസ്ഥിതി സംരക്ഷണം മുഖ്യഅജണ്ടയായി ഉയരണമെന്നും സിപിഐഎം പിബി അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരള വികസനത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും എല്ലാ താലൂക്കുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തണം. കേരളത്തില്‍ പലയിടത്തും അനാവശ്യമായ ടോള്‍ പിരിവുകള്‍ നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കാര്‍ഷിക, വ്യവസായ മേഖലകള്‍ തകര്‍ച്ച നേരിടുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നാലാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കയ്യേറ്റഭൂമികള്‍ തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യ പ്രഭാഷണംസ. വി.എസ് അച്യുതാനന്ദൻ

Posted by Kerala Padana Congress 2016 on Friday, January 8, 2016

അദ്ധ്യക്ഷ പ്രസംഗംസ. പിണറായി വിജയൻ

 നാലാമത് അന്താരാഷ്ട്ര കേരള പന കോൺഗ്രസ് സിപിഐ (എം) ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ആറു പ്രധാന വിഷയങ്ങളില്‍ സിമ്പോസിയം നടക്കും. രണ്ട് ഓപ്പണ്‍ ഹൗസും വ്യത്യസ്ത വിഷയങ്ങളിലുള്ള 52 സമാന്തര സെഷനും നടക്കും. പങ്കെടുക്കുന്ന രണ്ടായിരത്തിലധികം പ്രതിനിധികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത സെഷനുകളില്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ദര്‍ പങ്കെടുക്കുന്ന കേരള വികസനത്തെ പറ്റിയുളള ചര്‍ച്ചകളും സിബോസിയങ്ങളും പഠനകോണ്‍ഗ്രസില്‍ ഉണ്ടാവും.

പുതിയ തലമുറയ്ക്ക് നല്ല പ്രകൃതിയും ഭാവിയും ഉറപ്പുനല്‍കാന്‍ കരുതലോടെ മുന്നോട്ടുപോകണം. പോരായ്മകള്‍ വിലയിരുത്തിയും പിഴവില്ലാത്ത ആസൂത്രണംകൊണ്ടും മാത്രമേ പുതിയ കേരളം സൃഷ്ടിക്കാന്‍ കഴിയൂ. അതിനുള്ള ഗൗരവമായ ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ നടക്കുക. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധരും രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

1994ല്‍ നടത്തിയ ഒന്നാം കേരള പഠന കോണ്‍ഗ്രസില്‍ രൂപപ്പെട്ട വികസന കാഴ്ചപ്പാടോടെയാണ് 1996ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജനകീയാസൂത്രണം കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങളെയാകെ മാറ്റിമറിക്കുകയും എല്ലാ തലത്തിലുമുള്ള വികസനത്തില്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നുള്ള കേരള പഠന കോണ്‍ഗ്രസുകളും കേരളത്തിന്റെ വികസനത്തില്‍ വലിയ സ്വാധീനശക്തി ചെലുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here