ചാപ്പോ ഗുസ്മാന്‍ വീണ്ടും പിടിയില്‍; ആറു മാസം മുന്‍പ് ജയില്‍ ചാടിയത് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ച്

മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരന്‍ ജാക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്‍ വീണ്ടും പൊലീസിന്റെ പിടിയില്‍. മെക്‌സിക്കോയിലെ ലോസ് മോച്ചിസ് നഗരത്തില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഗുസ്മാന്‍ പിടിയിലായത്.

ഏറ്റുമുട്ടലില്‍ ഗുസ്മാന്റെ കൂട്ടാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. ആറു പേരെ അറസ്റ്റിലാവുകയും ചെയ്തു. 50 ലക്ഷം ഡോളറായിരുന്നു ഇയാളുടെ തലയ്ക്ക് മെക്‌സിക്കന്‍ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. ലോസ് മോച്ചിസിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഗുസ്മാന്‍.

കഴിഞ്ഞ ജൂലൈയില്‍ മെക്‌സിക്കോ ജയിലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം ഉണ്ടാക്കിയാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. സംഘത്തില്‍ പെട്ടവര്‍ ഒരു ഫാംഹൗസിന് അടുത്തു നിന്നും ജയില്‍ വരെ നിര്‍മ്മിച്ച തുരങ്കം വഴിയാണ് ഗുസ്മാനെ രക്ഷപ്പെടുത്തിയത്. തുരങ്കത്തില്‍ വൈദ്യൂതിക്ക് പുറമേ വെളിച്ചവും വായുവും സജ്ജമാക്കിയിരുന്നു.

ലോകത്തിലെ 1,140-ാമത്തെ പണക്കാരനായ ഗുസ്മാന്‍ ലോകത്തിലെ തന്നെ 55-ാമത്തെ കരുത്തനായിട്ടാണ് കരുതപ്പെടുന്നത്. 50 ദശലക്ഷം ഡോളറുകളാണ് രക്ഷപ്പെടാന്‍ കൈക്കൂലി ഇനത്തില്‍ മാത്രം ഇയാള്‍ നല്‍കിയത്. 2001ല്‍ കൈക്കൂലി കൊടുത്ത് ജയിലില്‍ നിന്നും ആദ്യം ചാടിയ ഇയാളെ 2014ല്‍ വീണ്ടും പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News