ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു? നല്ല പ്രൊജക്ട് വന്നാല്‍ കാവ്യയ്‌ക്കൊപ്പം അഭിനയിക്കും; കാവ്യ കഴിവു തെളിയിച്ച താരമെന്നും ദിലീപ്

മലയാളികളുടെ പ്രിയ താരജോഡികളായ ദിലീപും കാവ്യാമാധവനും വെള്ളിത്തിരയില്‍ വീണ്ടുമൊന്നിക്കുമെന്ന് സൂചന. നല്ല സിനിമാ പ്രൊജക്ടുകള്‍ വന്നാല്‍ കാവ്യയുമൊത്ത് ചെയ്യുമെന്നും മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം നായികാവേഷങ്ങള്‍ ചെയ്തു കഴിവു തെളിയിച്ച താരമാണ് കാവ്യയെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുളായ നായികാ കഥാപാത്രങ്ങള്‍ കാവ്യയ്ക്കു ചെയ്യാന്‍ കഴിയുമെന്നും ദിലീപ് മനോരമയോട് പറഞ്ഞു.

ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ മംമ്ത-ദിലീപ് താരജോടി തിരിച്ചുവന്നതുപോലെ കാവ്യ- ദിലീപ് കൂട്ടുകെട്ടില്‍ വീണ്ടും സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്.

ഇപ്പോള്‍ സിദ്ദീഖിന്റെ കിംഗ് ലയര്‍ എന്ന ചിത്രമാണ് ചെയ്യുന്നത്. അതിന് ശേഷം രതീഷ് അമ്പാട്ടിന്റെ ചിത്രവും രാമചന്ദ്രബാബുവിന്റെ ത്രീഡി ചിത്രമാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News