ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ കെ സിക്രി എന്നിവരുടെ ഉത്തരവ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.
സ്‌കെയില്‍ ഒന്നു മുതല്‍ സ്‌കെയില്‍ ആറു വരെയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണത്തിനു വ്യവസ്ഥയില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റത്തിന് സംവരണമല്ല, ചില ഇളവുകളാണ് നയം നിഷ്‌കര്‍ഷിക്കുന്നതെന്ന അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിലെ ചില വരികള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചു. അതേസമയം, സംവരണം നല്‍കണോ എന്ന കാര്യത്തില്‍ ബാങ്കുകള്‍ക്കും സര്‍ക്കാരിനും തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Get real time update about this post categories directly on your device, subscribe now.
Discussion about this post