തനിക്കു തെറ്റിയെന്നു രാജന്‍ബാബുവിന്റെ മാപ്പപേക്ഷ; മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല, ഘടകകക്ഷികള്‍ തീരുമാനിക്കുമെന്നു ചെന്നിത്തലയുടെ മറുപടി

കൊച്ചി: തനിക്കു തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യമെടുക്കാന്‍ ഒപ്പം പോയതില്‍ ഖേദിക്കുന്നെന്നും ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ബാബു. മാപ്പു പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ബാബു ചെയ്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. തനിക്കു തെറ്റുപറ്റിയതായി ഇന്നു രാവിലെയാണ് രാജന്‍ബാബു മാധ്യമങ്ങളോടു പറഞ്ഞത്.

വെള്ളാപ്പള്ളിക്കു ജാമ്യം എടുക്കാന്‍ രാജന്‍ബാബു എത്തിയത് കടുത്ത ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഇതിനിടെ, രാജന്‍ബാബുവിനെ യുഡിഎഫില്‍നിന്നു പുറത്താക്കും എന്ന ഘട്ടം വന്നപ്പോഴാണ് ഇന്നു രാവിലെ മാപ്പു പറയാന്‍ രാജന്‍ബാബു തയാറായത്. ഇത് അംഗീകരിക്കേണ്ട നിലപാടാണ് കോണ്‍ഗ്രസിന്. രാജന്‍ബാബു യുഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടതു ഘടക്ഷികളാണെന്നും ചെന്നിത്തല വ്യക്തമാക്കി. വെള്ളാപ്പള്ളിക്കു ജാമ്യമെടുക്കാന്‍ പോയതിന്റെ പേരില്‍ രാജന്‍ബാബുവിനെതിരെ പാര്‍ട്ടിയിലെ മറ്റൊരു നേതാവായ കെ കെ ഷാജുവിഭാഗം രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി സെന്ററില്‍ കെ.കെ ഷാജു പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എസ്എന്‍ ട്രസ്റ്റ്, എസ്എന്‍ഡിപി എന്നിവയോട് വിരോധമുണ്ടോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും, തനിക്ക് ബിഡിജെഎസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തങ്ങളുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും രാജന്‍ബാബു പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ നിയമോപദേശകന്‍കൂടിയാണ് രാജന്‍ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel