മനുഷ്യനെ വഹിക്കുന്ന ആദ്യ ഡ്രോണ്‍ വിപണിയിലേക്ക്; 11,480 അടി ഉയരത്തില്‍ 23 മിനിറ്റ് സഞ്ചരിക്കാം; വില ഒരു കോടി മുതല്‍

മനുഷ്യനെ വഹിക്കുന്ന ആദ്യ ഡ്രോണ്‍ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചു. ഈഹാംഗ് 184 എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും ടാക്‌സിയുടെ വില ഒരു കോടി 33 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ്. ആളുകളെയും കൊണ്ട് 11,480 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുമെന്നാണ് ചൈനീസ് കമ്പനിയായ ഈഹാംഗ് അവകാശപ്പെടുന്നത്.

130 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഒറ്റ സീറ്റ് ഡ്രോണ്‍ ആണ് ഈഹാംഗ് 184. 2 മണിക്കൂറുകൊണ്ട് ഡ്രോണ്‍ ഫുള്‍ ചാര്‍ജാകും. നിലവില്‍ അവതരിപ്പിച്ച മോഡലിന്റെ അടിസ്ഥാനത്തില്‍ ഒരാളെയും അയാളുടെ ലഗേജും കൊണ്ട് 23 മിനിറ്റ് നേരം പറക്കും. ‘പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാവി’ എന്നാണ്, ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

സീറ്റില്‍ കയറിയിരുന്ന് പോകേണ്ട സ്ഥലം ജിപിഎസ് യൂണിറ്റില്‍ അടയാളപ്പെടുത്തിയാല്‍ ഡ്രോണ്‍ യാത്രക്കാരനെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്തുള്ള സുരക്ഷിത താവളത്തില്‍ ഇറങ്ങാനുള്ള സംവിധാനവും ഇതിനുണ്ട്. ഡ്രോണിന്റെ പരീക്ഷണ പറക്കല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ള ഇത് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഇപ്പോള്‍ അവതരിപ്പിച്ചത് പ്രാഥമിക രൂപം മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News