കുളം സംരക്ഷിച്ചാല്‍ ബിരിയാണി വാങ്ങി തരാമെന്ന് കലക്ടര്‍ ബ്രോ; ‘അദ്ധ്വാനം നിങ്ങളുടേത്, ബിരിയാണി സര്‍ക്കാരിന്റെ വക, എന്താ ഒരു കൈ നോക്കുന്നോ?’

കോഴിക്കോട്: നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നവര്‍ക്ക് ബിരിയാണി വാഗ്ദാനം ചെയ്ത് കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍.

‘സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്.

പ്രദേശത്തെ 100ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത് എന്ന് മാത്രം.

താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസോസിയേഷനുകളോ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സര്‍ക്കാരിന്റെ വക. എന്താ ഒരു കൈ നോക്കുന്നോ?’- പ്രശാന്ത് നായര്‍ പറയുന്നു.

സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതി…

Posted by Collector, Kozhikode on Friday, 8 January 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News