ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാലയുടെ പരാമര്‍ശം. ഇതിനെതിരേ നിരവധി സ്ത്രീ സംഘടനകളും സ്ത്രീ പ്രവര്‍ത്തകരും രംഗത്തെത്തി. ബംഗളുരുവില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വാജുഭായ് വാല പ്രസ്താവന നടത്തിയത്.

കോളജിലേക്കു പോകുന്നതു പഠിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ കണ്ണെഴുതുകയോ ഹെയര്‍സ്‌റ്റൈല്‍ ചെയ്യുകയോ വേണ്ട. ചീത്ത സ്വഭാവങ്ങള്‍ പഠിക്കരുതെന്ന് ഞാന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിക്കുകയാണ്. ഫാഷന്‍ ഭ്രമം പെണ്‍കുട്ടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സ്ത്രീക്കും പുരുഷനും ബുദ്ധിയുണ്ട്. സ്ത്രീക്കുള്ള ബുദ്ധി പുരുഷന്‍മാര്‍ക്കുള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ടു പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു.