സൗദി പ്രകോപിപ്പിക്കുന്നെന്ന് ഇറാന്‍ യുഎന്നില്‍; മേഖലയെ സംഘര്‍ഷത്തിലേക്കു നയിക്കുന്നെന്നു വിദേശകാര്യമന്ത്രി; നയതന്ത്രബന്ധം പൂര്‍ണമായി വഷളായി

യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇറാന്‍ പരാതിയുമായി യുഎന്നിലെത്തിയത്. സൗദിയിലെ ചില ഭരണകര്‍ത്താക്കള്‍ മേഖലയെ ആകെ സംഘര്‍ഷത്തിലേക്കു വലിച്ചിഴയ്ക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് വ്യക്തമാക്കി.

പ്രമുഖ ഷിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമര്‍ അടക്കമുള്ളവരെ ജനുവരി രണ്ടിനു തൂക്കിക്കൊന്നതിനു പിന്നാലെയാണ് ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. നിമര്‍ അല്‍ നിമറിനെ വധിച്ചാല്‍ അതിനു കനത്ത വില നല്‍കേണ്ടിവരുമെന്ന ഇറാന്റെ മുന്നറിയിപ്പു നിലനില്‍ക്കവേയാണ് സൗദി ശിക്ഷ നടപ്പാക്കിയത്. തൊട്ടുപിന്നാലെ യെമനില്‍ ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂതി ഭീകരര്‍ക്കെതിരായ സൈനിക നടപടിയും സൗദി പുനരാരംഭിച്ചു. കഴിഞ്ഞദിവസം യെമനിലെ ഇറാനിയന്‍ എംബസികള്‍ സൗദി ആക്രമിച്ചതായും ഇറാന്‍ ആരോപിച്ചിരുന്നു.

ഷിയാ ഭൂരിപക്ഷ രാജ്യമാണ് ഇറാന്‍. സൗദി സുന്നികള്‍ക്കു മേല്‍ക്കൈയുള്ള രാജ്യവും. ഇറാനില്‍നിന്നു മക്കയില്‍ തീര്‍ഥാടനത്തിനെത്തുന്ന ഇറാന്‍കാരെ മോശമായി പരിഗണിക്കുന്നതു സൗദിയുടെ രീതിയാണെന്നും ഇറാനു പരാതിയുണ്ട്. മേഖലയുടെ സുരക്ഷിതത്വത്തിനു തന്നെ സൗദി അറേബ്യ ഭീഷണിയാവുകയാണ്. ഇതു ആഗോള സുരക്ഷിതത്വത്തിന്റെ കൂടി ഭീഷണിയാണ്. ലോകത്തു തീവ്രവാദം വളര്‍ത്തുന്നതു സൗദിയാണെന്നും അല്‍ ക്വയ്ദ, താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ്, നുസ്ര ഫ്രണ്ട് എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ സൗദിക്കാരുണ്ടെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News