ആര്‍എസ്എസിന് എതിരെ തുറന്നടിച്ച് ക്രൈസ്തവ സഭ; ക്രിസ്ത്യന്‍ മഞ്ച് നടക്കാത്ത സ്വപ്‌നം; ചര്‍ച്ചയ്ക്കുള്ള ക്ഷണം ക്രൈസ്തവ സഭകള്‍ തിരസ്‌കരിച്ചെന്നും ദില്ലി അതിരൂപതാ ചാന്‍സലര്‍

ദില്ലി: ആര്‍എസ്എസിന് എതിരെ തുറന്നടിച്ച് ക്രൈസ്തവ സഭ. ക്രിസ്ത്യന്‍ മഞ്ച് തുടങ്ങാമെന്ന ആര്‍എസ്എസ് ആലോചന ഒരിക്കലും നടക്കാത്ത സ്വപ്‌നമെന്ന് കത്തോലിക്ക വ്യക്തമാക്കി. ആര്‍എസ്എസിന്റെ മതവത്കരിച്ച രാഷ്ട്രീയത്തോട് ക്രൈസ്തവ സഭകള്‍ യോജിക്കില്ലെന്നും ദില്ലി അതിരൂപതാ ചാന്‍സലര്‍ ഫാ. മാത്യൂ കോയിക്കല്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. ക്രിസ്ത്യന്‍ മഞ്ച് ചര്‍ച്ച ചെയ്യാനുള്ള ആര്‍എസ്എസ് ക്ഷണം ക്രൈസതവ സഭകള്‍ തിരസ്‌കരിച്ചെന്നും കത്തോലിക്കാ സഭ ദില്ലി അതിരൂപതാ ചാന്‍സലര്‍ വ്യക്തമാക്കി.

മുസ്ലീം മഞ്ചിന് സമാനമായി ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ക്രിസ്ത്യന്‍ മഞ്ച് തുടങ്ങാന്‍ വിവിധ സംസ്ഥാനങ്ങളിലെ സഭാ അധ്യക്ഷന്‍മാരെ ആര്‍എസ്എസ് ക്ഷണിച്ചു. ക്രിസ്തുമസ് ഡേ ഫോര്‍ ലവ് എന്ന പേരിലായിരുന്നു സഭയുടെ അധ്യക്ഷന്‍മാരെ വിരുന്നിന് ക്ഷണിച്ചത്. എന്നാല്‍ ഈ ക്ഷണം ക്രൈസതവ സഭകള്‍ നിരുപാധികം തിരസ്‌കരിച്ചെന്ന് ദില്ലി അതിരൂപതാ ചാന്‍സലര്‍ ഫാ. മാത്യൂ കോയിക്കല്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ നയങ്ങളെ സഭ അപലപിക്കുക മാത്രമാണ് ചെയതത്. ആര്‍എസ്എസിന്റെ മതവത്കരിച്ചുള്ള രാഷ്ട്രീയവുമായി കത്തോലിക്കാ സഭയ്ക്ക് യോജിപ്പില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ആര്‍എസ്എസ് പ്രചാരണം മാത്രമാണിതെന്ന് ദില്ലി അതിരൂപതാ ചാന്‍സലര്‍ വ്യക്തമാക്കി.

12 സംസ്ഥാനങ്ങളില്‍ നിന്ന് 50 ബിഷപ്പുമാര്‍ ദില്ലിയില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തെന്നാണ് ആര്‍സ്എസ് വ്യക്തമാക്കള്‍ പറഞ്ഞത്. വാസ്തവത്തില്‍ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ആരും ചര്‍ച്ചയക്ക് പോയില്ലെന്നും ആര്‍എസ്എസ് നുണ പ്രചാരണമാണ് നടത്തുന്നതെന്നും ഫാ. മാത്യൂ കോയിക്കല്‍ പറഞ്ഞു. ആര്‍എസ്എസ്‌ന്റെ വാസ്തവ വിരുദ്ധ പ്രസ്താവനകള്‍ക്ക് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും കത്തോലിക്കാ സഭ അതിരൂപതാ ചാന്‍സലര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News