ഫയര്‍ഫോഴ്‌സ് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഭരണാനുകൂല സംഘടനയ്ക്ക് തിരിച്ചടി; ഇടത് ആഭിമുഖ്യമുള്ള പാനലിന് വമ്പന്‍ ജയം

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഭരണാനുകൂല സംഘടനയ്ക്ക് വന്‍ തിരിച്ചടി. എതിര്‍ പാനലായ സൊസൈറ്റി സംരക്ഷണ സമിതി മികച്ച വിജയമാണ് നേടിയത്. ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പാനല്‍ ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇടത് ആഭിമുഖ്യമുള്ള സംഘടന ഭരണസമിതി പിടിച്ചെടുത്തത് ഭരണപക്ഷത്തിന് തിരിച്ചടിയായി. സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ജീവനക്കാരില്‍ പലരെയും ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചാണ് വിജയിച്ചതെന്ന് സൊസൈറ്റി സംരക്ഷണ മുന്നണി നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here