ഐലീഗില്‍ ഐസ്വാള്‍ എഫ്‌സിയെ തോല്‍പ്പിച്ച് മോഹന്‍ബഗാന്‍; സാല്‍ഗോക്കറിനെ തകര്‍ത്ത് ബംഗളുരു എഫ്‌സി

കൊല്‍ക്കത്ത/ഗോവ: ഐ ലീഗ് 9-ാം സീസണ്‍ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന് ജയം. പുതുമുഖ ടീം ഐസ്വാള്‍ എഫ്‌സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചത്. ബഗാനു വേണ്ടി കോര്‍ണല്‍ ഗ്ലെന്‍ രണ്ടു ഗോള്‍ നേടി. ബല്‍വന്ത് സിങാണ് ബഗാന്റെ ശേഷിച്ച ഗോള്‍ നേടിയത്. ബഗാന്റെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം. രണ്ടാം മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയെ മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി 2-1ന് തോല്‍പ്പിച്ചു. സുനില്‍ ഛേത്രിയും മലയാളി താരം സികെ വിനീതുമായിരുന്നു ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. ഗോവയിലായിരുന്നു മല്‍സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News