ലണ്ടന്‍ മിലാദ് കാമ്പയിന്‍ പതിനാറിന് സമാപിക്കും; കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് വിവിധ ആഘോഷ പരിപാടികള്‍

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17ന് ആരംഭിച്ച മിലാദ് കാമ്പയിന്‍ ഈ മാസം 16ന് സമാപിക്കും. ലണ്ടനിലെ വിവിധ സോണുകളിലായാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്. നബിദിനാഘോഷങ്ങളുടെ ഭാഗമായ മിലാദ് കാമ്പയിനില്‍ പ്രഭാഷണങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, വിവിധ മതനേതാക്കളുടെ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പ്രവാചകന്റെ ജീവിത സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിനുകളുടെ ലക്ഷ്യം. യുവജനങ്ങള്‍ക്കിടയില്‍ സമാധാന സൗഹൃദബോധവും ധാര്‍മികതയും വളര്‍ത്തിയെടുക്കാന്‍ കാമ്പയിന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. 16ന് ലണ്ടന്‍ വൈറ്റ്ചാപ്പലില്‍ നടക്കുന്ന വിപുലമായ സമാപനചടങ്ങ് ഉച്ചക്ക് 2ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here