ഓപ്പറേഷന്‍ കുബേര അന്വേഷണം തട്ടിപ്പെന്ന് ഹൈക്കോടതി; ചെന്നിത്തലയും ഉദ്യോസ്ഥരും എത്ര കോടികള്‍ തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് വി.എസ്

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുടെ അന്വേഷണം തട്ടിപ്പെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അന്വേഷണ ഉദ്യോസ്ഥരും എത്ര കോടികള്‍ തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഇവര്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പട്ടു.

പ്രതിയുടെ ആവശ്യപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനെ മൂന്നു തവണ മാറ്റിയത് അന്വേഷണത്തിലെ കള്ളക്കളി വെളിപ്പെടുത്തുന്നതാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി. വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് പാവപ്പട്ടവരെ രക്ഷിക്കുകയല്ല, മറിച്ച് ബ്ലേഡ് മാഫിയകള്‍ക്ക് സംരക്ഷണം നല്‍കി ആഭ്യന്തര മന്ത്രി കീശ വീര്‍പ്പിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News